Friday, November 23, 2012

മനസിന്‍ പുഴയോളങ്ങള്‍

നിലയ്കാതെ ഒഴുകുമീ പ്രവാഹത്തിന്‍
നേര്‍ത്ത ഇതളായി അലയുമീ ഞാന്‍ .
കാറ്റിന്‍ തലോടല്‍ പൂവിടവേ
ഞാന്‍  അറിയുമീ പ്രവാഹതിന്‍ വേഗം.

പുഴയോളങ്ങള്‍ നെഞ്ചോടു ചേര്‍ന്നൊരു
നോവിന്‍ അലകള്‍ മേനയവേ .
അലിയുമീ നനവിന്‍ തിരകള്‍
പകരുമെന്‍ മോഹത്തിന്‍ സാന്ത്വനം.

അലയുമെന്‍ ഹൃദയ താളുകള്‍
ഇന്നൊരു പുഴയായി ആര്‍ത്തു ഒഴുകവേ.
നേര്‍ത്തൊരു നോവിന്‍ ചില്ലയില്‍
പിടയുമെന്‍ മോഹത്തിന്‍ അലകള്‍

അനുഭവ ചാലുകളില്‍  പുഴയായി
ഒഴുകുമീ നൊമ്പര അലകള്‍ തേടുന്നു .
അനന്തമീ  ലോകത്തിന്‍ അതിരുകള്‍
 ഭേദികുമീ നന്മതന്‍ കടലില്‍.












മനസ്‌ എന്നും എനിക്ക് ഒരു ഒഴുകുന്ന ഒരു പുഴയായി തോന്നും . മറ്റൊന്നുമല്ല പുഴകള്‍ ഒഴുകി കടലില്‍ എത്തുന്നത്‌ പല തടസങ്ങള്‍ വഴിയാണ് .ചിലപ്പോള്‍ വഴി തെറ്റി മറ്റു ഭാഗങ്ങളിലേക്കും എത്തിച്ചേരും .പക്ഷെ എത്രയോകെ വഴി തെറ്റിയാലും നന്മ മനസ്സില്‍ ഉണ്ടെങ്കില്‍ , തീര്‍ച്ചയായും കളങ്കമില്ലാത്ത ഹൃദയത്തിന്റെ അവസാന  നേര്‍കാഴ്ചയായ കടലില്‍ എത്തിചെര്‍ന്നിരികും.......





Saturday, November 17, 2012

തലയണയും ഞാനും


                         










 പ്രണയത്തിനു കണ്ണില്ല  കാതില്ല  മൂക്കില്ല അങ്ങനെ പലതും ഇല്ല എങ്കിലും ഒരു തലയണ ഉണ്ട് എന്ന് എനികിപോള്‍ മനസിലായി......

                                      ഒരു വര്‍ഷത്തില്‍ അധികമായി ഞാന്‍ എന്‍റെ തലയണയുമായി പ്രണയതിലായിട്ട്.നിങ്ങള്‍ക്ക് ഒരു തമാശയായി തോന്നാം,പക്ഷെ അതില്‍ എന്‍റെ പ്രണയ ദുരന്തം ഉണ്ട് ആശ്വാസത്തിന്‍ മാധുര്യം ഉണ്ട്.

               അവള്‍ ( തലയണ) എന്‍റെ സങ്കടങ്ങളും സന്തോഷങ്ങളും ഒരു പ്രണയ വീഥിയിലൂടെ പങ്കിട്ടു .രാവ് നിശബ്ധമാകുമ്പോള്‍ മോഹങ്ങളും  നൊമ്പരങ്ങളും ഞാന്‍ അവളോടു പറയും ,

                        ഒരു തലയണമന്ത്രമായി  ഞാന്‍ അവളോട്‌ മന്ത്രികുമ്പോള്‍ അവള്‍ നിശബ്ധമായി എന്നിലേക് ചേര്‍ന്ന് കിടക്കും .എന്നാലും അവളുടെ സൗമ്യമായ സാന്ത്വനം എനിക്ക് കേള്‍കാം.

                        ഇരുളിന്‍ നീല വെളിച്ചങ്ങള്‍ നമ്മുടെ സ്വപ്നങ്ങളെയും  സങ്കടങ്ങളെയും കൂട്ട് പിടികുമ്പോള്‍ ഞാന്‍ അവളെ ( തലയണയെ ) കെട്ടി പിടിച് കിടക്കും . നഷ്ട സ്വപ്ങ്ങളുടെ കണ്ണുനീര്‍ തുള്ളികള്‍ അവളുടെ മേനിയില്‍ വീണു ചിതറുമ്പോള്‍ ആ തുള്ളികളെ അവള്‍ തുടച്ചു മാറ്റും.

 ചെറിയൊരു  Flash Back--->  ഈ പ്രണയം എങ്ങനെ തുടങ്ങി .?.

                                      എന്‍റെ പ്രിയ തലയണയെ ഞാന്‍ പ്രണയികാനുള്ള കാര്യം.ഒരു വര്‍ഷങ്ങള്‍ക്മുന്‍പ് എനിക്ക് മറ്റൊരു കാമുകി ഉണ്ടായിരുന്നു ജീവനുള്ള കാമുകി . അവളുടെ സാമിപ്യം എനിക്ക് എല്ലാ നിമിഷങ്ങളിലും വേണമായിരുന്നു .ഉണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെ .പക്ഷെ  ഉറങ്ങാന്‍ കിടകുമ്പോള്‍ അവള്‍ എനോടൊപ്പം ഇല്ല .പക്ഷെ അപ്പോഴും അവളുടെ സാമിപ്യത്തിനായി ഞാന്‍ അവളുടെ പേര് എഴുതി ഒരു തലയണയെ കൂട്ട് പിടിച്ചു .അപ്പോള്‍  ഉറങ്ങുമ്പോഴും എനിക്ക് അവള്‍ കൂട്ടിനു ഉണ്ടായിരുന്നു .

                                പക്ഷെ ജീവനുള്ള കാമുകി കല്യാണം കഴിഞ്ഞു എന്നെയും കളഞ്ഞു പോയി .പക്ഷെ ഞാന്‍ അവള്കുവേണ്ടി കരുതിയ എന്‍റെ തലയണ ഇപ്പോഴും എനോടൊപ്പം  ഉണ്ട് .അവളുടെ നഷ്ടത്തില്‍ എന്നെ രാവുകളില്‍ ഒരുപാട് ആശ്വാസിപിച്ചു കണ്ണുനീര്‍ തുടച്ചു മാറ്റി .

                        ആ കണ്ണുനീര്‍ വീണു വീണു ആ പേരും മാഞ്ഞുപോയി  ഓര്‍മകളായി ,അവള്‍ (തലയണ) എന്‍റെ കാമുകിയുമായി.

ഇപ്പോള്‍ എനിക്ക് സാന്ത്വനം നല്കാന്‍ സ്വപ്നങ്ങള്‍ക് ശക്തിയേകാന്‍ എന്നെ സ്നേഹ സ്പര്‍ശമായി അവള്‍ നെഞ്ചോടു ചേര്‍ക്കും .നിശബ്ദം ആണേലും അവള്‍ക് എന്നെ ആശ്വാസിപികാന്‍ കഴിയുന്നുണ്ട് എന്നുമാത്രം എനിക്ക് അറിയാം.

               "നിശ്ചലമീ നിശബ്ദമീ പ്രണയം
                സാന്ത്വനം നല്‍കുമീ പ്രണയം"


ചിത്രം : google  

           

                             
                   

                            

Thursday, November 15, 2012

മഞ്ഞിന്‍ കുളിര്‍മ


മഞ്ഞിന്‍ കുളിരുള്ള പകലില്‍  കൈ ചേര്‍ന്ന്
 നടന്നു നീങ്ങവേ വിതുമ്പുന്നു ഹൃദയ താളങ്ങള്‍.
മിഴികള്‍ മൂടല്‍ മഞ്ഞില്‍  കണ്ണുകള്‍ ചിമ്മവേ
മഞ്ഞിന്‍ കണങ്ങള്‍  മുത്തുകള്‍ പൊഴിക്കവേ.

പ്രണയവും മഞ്ഞും പതിയുന്നു കുളിരായി
ഇതളിട്ട് വിടരും ലോലമാം പൂവുപോല്‍.
തണുപ്പിന്‍ പുതപ്പിന്‍ കരങ്ങളാല്‍ നിന്‍
മേനിയില്‍ ഞാന്‍ ഹൃദയം തോട്ടുരുമവേ.

മഞ്ഞായി  കുളിരില്‍  പൂവിടും പ്രണയം
തട്ടി തലോടി എന്‍ മേനിയില്‍ തളിര്‍കവേ.
സുതാര്യം ഈ മഞ്ഞുപോല്‍ എന്‍ പ്രണയവും
ഹൃദ്യം സുന്ദരം കുളിരുള്ള മഞ്ഞിന്‍ കാലം .

നിമിഷനേരം പകരുമീ  കുളിരിന്‍ കണം
മായുന്നു ആദ്യാതിന്‍ പതികും കിരണതാല്‍.
പ്രണയവും മഞ്ഞും കുളിരിന്‍ അനുഭൂതി
ഞാന്‍ പ്രണയിക്കുന്നു നീ നല്‍കുമീ മഞ്ഞിന്‍ കാലം .


















ശൈത്യകാലം എന്നും  സുഖമുള്ള കാലമാണ് , തണുത്തു വിറച്ചു രാവിലെ  പകല്‍ കാണുമ്പോള്‍ മൂടല്‍ മഞ്ഞില്‍ പുതച്ച് നില്കും വൃക്ഷങ്ങളും ചെടികളും പുഴകളും .ഒരു കുളിരുള്ള  ഭംഗിയാണ് ആ കാഴ്ച , പക്ഷെ സുര്യന്‍ കിഴക് ഉദിച്ചു ഉയരുമ്പോള്‍ അതോകെ മാഞ്ഞു തുടങ്ങുന്നു ......മഞ്ഞും പ്രണയവും നിമിഷനേരത്തിന്‍ കുളിര് മാത്രം .....









Tuesday, November 6, 2012

തല്കാലം ഇതുമതി








പത്തു കഴിഞ്ഞു നില്‍കുന്ന സമയം  വേറെ പണികള്‍ ഒന്നുമില്ല  ( ഇപ്പോള്‍ ഉണ്ടെന്നു ആണോ അല്ല ! എന്നാലും പറഞ്ഞതാ ) . ആഹാരം ,ഉറകം , സിനിമ അങ്ങനെ  നടന്നിരുന്ന കാലം .

 സ്കൂളില്‍  പ്ലസ്‌ 2 - അപേക്ഷ നല്‍കി നിന്നിരുന്ന സമയം .അപ്പോളാണ്  ഒരു വലിയ ഏണി ഞാന്‍ എടുത്തു എന്റെ തലയില്‍ വയ്കാന്‍ പോയത് . എന്ത് എന്നല്ലേ ?... പറയാം

എന്റെ ഒരു ബന്ധുവിന്  ചെന്നയില്‍ പോകണം  ട്രെയിനില്‍  ടിക്കറ്റ്‌  റിസേര്‍വ് ചെയ്യണം . ഞാന്‍ ചുമ്മാ നില്കുന്നതു  കൊണ്ടാകും എന്നോട് ചോദിച്ചു പോയി റിസേര്‍വ് ചെയ്യാമോ എന്ന് ?. ഞാന്‍ ആണേല്‍  കേള്കേണ്ട താമസം , ഓ ചെയ്യാമല്ലോ !! എന്ന് സമ്മതം മൂളി .

പക്ഷെ  ആദ്യമായിട്ടാണ്  ട്രെയിന്‍ ടിക്കറ്റ്‌ റിസേര്‍വ് ചെയ്യാന്‍ പോകുന്നു എന്ന കാര്യം എനികും അവര്‍ക്കും അറിയാമായിരുന്നു  .എന്നാലും  പണി  എവിടെ നിന്നാലും കിട്ടും അത് ഈ  ട്രെയിന്‍ റിസേര്‍വ് വഴി വന്നു  എന്നേയുള്ളു .

രണ്ടു ദിവസം കൂടി മാത്രമേയുള്ളൂ അവര്ക് പോകാന്‍ അതുകൊണ്ട്  രാവിലെ പോകാന്‍ പറഞ്ഞു  എന്നാല്‍ മാത്രമേ റിസേര്‍വ് ചെയ്യാന്‍ കഴിയു എന്നും അലെങ്കില്‍ കിട്ടില്ല എന്നും പറഞ്ഞു ."ഓ  ഇതൊകെ ആന കാര്യമോ എന്ന് പറഞ്ഞു ഞാന്‍ ഇറങ്ങി" .

എനിക്ക് ആണേല്‍ നല്ല സന്തോഷം , എന്തോ വലിയ സംഭവം ചെയ്യാന്‍ പോകുന്നമാതിരി .രാവിലെ റെയില്‍വേ സ്റ്റേഷന്‍ അവിടെ എത്തി . നല്ല തിരക്  എല്ലാപേരും വരുന്നു അപേക്ഷ എടുക്കുന്നു എന്തൊക്കെയോ എഴുതുന്നു . ഇത് കണ്ടപ്പോള്‍ സംഭവം ഇമ്മിണി വലുത് ആണ് എന്ന് മനസിലായി . ഞാനും എടുത്തു ഒരു അപേക്ഷ !

പക്ഷെ  ഒരു ഭയം  പത്തില്‍ പരീക്ഷ എഴുതിയിട് ഇല്ലായിരുന്നു , ചിലപ്പോള്‍ അവര്‍കു ട്രെയിന്‍ കിട്ടിയില എങ്കിലോ എന്നൊരു ഭയം . ഞാന്‍ ഈ അപേക്ഷയും പേനയും പിടിച്ചു ഒരു അര മണികൂര്‍ അങ്ങനെ നിന്ന് .ഇത്  ഒരു ചേട്ടന്‍ ശ്രദ്ധിച്  , എന്നോട്  അത് ഇങ്ങു തരാന്‍ പറഞ്ഞു .

എന്നിട്ട് ചോദിച്ചു  ?  എവിടെയ്ക്  പോകണം ? എന്ന് പോകണം ?. ആരാ പോകുന്നത് ?...ഇതൊകെ ഞാന്‍ പറഞ്ഞു കൊടുത്തത് അനുസരിച്ച് , ചേട്ടന്‍ കൃത്യമായി  എഴുതി . ഞാന്‍ നന്ദി പറഞ്ഞു . ഒരു നീണ്ട ക്യുവില്‍ പോയി നിന്ന് ........

എലപെരും കാശും ഈ പറഞ്ഞ അപേക്ഷയും പിടിച് നില്‍പായിരുന്നു .അതുമാതിരി ഞാനും രണ്ടും ഒരു കൈയില്‍ പിടിച്ചു അങ്ങ് നിന്ന് ....ഓരോരുത്തര്‍ ആയി മുന്‍പിലേക്ക് പോയി തുടങ്ങി എന്റെ ഊഴം എത്തി ...........

എന്റെ പുറകില്‍ ഒരുപാട് പേര്‍ ഉണ്ട്  , പിന്നെ ടിക്കറ്റ്‌  റിസേര്‍വ് ചെയ്യുന്ന ഓഫീസര്‍ ആണേല്‍ ഒരു സുന്ദരി ചേച്ചിയും .

അവര്‍ അപേക്ഷ തരാന്‍ പറഞ്ഞു ഞാന്‍ അത് കൊടുത്തു  അവര്‍ പറഞ്ഞു  ടിക്കറ്റ്‌ ഫുള്‍ ആണ്  .വെയിറ്റ് ലിസ്റ്റ് വരും  (അയ്യോ ! മനസില്‍ ഒരു വിളി കാരണം വെയിറ്റ് ലിസ്റ്റ്  അങ്ങനെ വന്നാല്‍ എനതാകും എന്ന് ഒരു സംശയം )

ഞാന്‍ ചോദിച്ചു ആ ചേച്ചിയോട്  വെയിറ്റ് ലിസ്റ്റ് വന്നാല്‍ പ്രശ്നമുണ്ടോ ?  .
അവര്‍ പറഞ്ഞു ചിലപ്പോള്‍ സീറ്റ്‌ കിട്ടാം ഇലേല്‍  കിട്ടില്ല .അലെങ്കില്‍  തല്കാലം ഉണ്ട് ! ( ഇത് ഞാന്‍ കേട്ടത് )

ഞാന്‍ ഇത്തിരി ഉറകെ പറഞ്ഞു  ആ ചേച്ചി " തല്‍കാല ആവശ്യമാണ് " .പക്ഷെ വേണം .
എന്റെ പുറകില്‍  നിന്നവരും ആ ചേച്ചിയും നല്ല ചിരി . ( ഇതെന്തപ്പ ഞാന്‍ വല്ല തമാശയും പറഞ്ഞോ? ..കിടന്നു ചിരിക്കാന്‍ എന്ന് ഞാന്‍ വിചാരിച്ചു  ) .

ചേച്ചി ചിരി അമര്‍ത്തി പറഞ്ഞു  തല്‍കാലം അല്ല മോനെ " തല്കാല്‍ " -അത്  പോകുനതിനു തലേ ദിവസം വന്നു എടുകണം ഇപ്പോള്‍ തല്‍കാലം മോന്‍ പോകു നല്ല  ക്യു പുറകെ ഉണ്ട് .....

ചമ്മിയ മോന്തയുമായി  ഞാന്‍ പതുകെ ചിരിച്ചവരെയും നോക്കി ചേച്ചിയെയും നോക്കി തല കുലുകി തിരികെ വന്നു .

വീട്ടില്‍ വന്നു പറഞ്ഞപോഴും ഇതേ പ്രതികരണം .......എന്തായാലും തല്കാല്‍ തല്‍കാലം ആയതു മറക്കാന്‍ കഴിയാത്ത ഒരു അനുഭവം ആണ് .....

അപ്പോള്‍ ശരി തല്‍കാലം വിട  :)

Thursday, November 1, 2012

നാട്ടു വഴികള്‍




പാല പൂവിന്‍ ഗന്ധമേകും നാട്ടു വഴികള്‍
പൊഴിഞ്ഞ ഇലകള്‍ പുല്‍കും നാട്ടു വഴികള്‍
ഈ നാട്ടു വഴികള്‍  പോയകാലത്തില്‍
ഞാനും കൂട്ടരും ഓടി ഒളിച്ചൊരു കളിവഴികള്‍

കാവിന്‍ പൂരങ്ങള്‍ കണ്ടു മടങ്ങുമീ നാട്ടു വഴികള്‍
തെറ്റി പൂവും തുളസി കതിരും പൂവിടും വഴികള്‍
ഗ്രാമതിന്‍ നാട്ടു വഴികള്‍ പൂവിടും നാടിന്‍ നന്മ ,
കളികള്‍ പറഞ്ഞു നടന്നൊരു ചുവന്ന മണ്ണിന്‍ വഴികള്‍  

മഴകള്‍ പെയുത് നിറയുമീ നാട്ടിന്‍ വഴികള്‍
പാദങ്ങള്‍ നനഞ്ഞു നടന്നീടും നനവിന്‍ വഴികള്‍
ഹൃദ്യമാം ഇഷ്ടങ്ങള്‍ പറഞ്ഞു മടങ്ങുമീ വഴികള്‍
കൈകള്‍ കോര്‍ത്ത്‌ ഉല്ലസികും നാട്ടു വഴികള്‍

സ്വപ്നങ്ങളും മോഹങ്ങളും കലര്‍ന്നൊരു വഴികള്‍ 
ഗ്രാമത്തിന്‍ നിഷ്കളങ്കത ഒളിഞ്ഞിരികും വഴികള്‍
പൂകളും പാല പൂവിന്‍ ഗന്ധവും പടര്‍ത്തും വഴികള്‍  
രാവില്‍ ഈ വഴികള്‍ പുണരും മഞ്ഞിന്‍ കുളിര്‍മ .











കുട്ടി കാലത്ത് ഞാന്‍ ഉത്സവ പറമ്പുകളില്‍ പോയിരുന്നത് ഈ നാട്ടു വഴികളിലൂടെ ആണ് .നാടകം കാണുവാന്‍ രാത്രി പോകും .അപ്പോള്‍ നല്ല പാല പൂവിന്‍ ഗന്ധം ആണ്,മഞ്ഞിന്‍ തണുപ്പും ഈ വഴികളില്‍ .നമ്മള്‍ ഒരുപാട് സുഹൃത്തുകള്‍ ചേര്‍ന്നു ആണ് ഈ വഴിയിലൂടെ പോകുന്നത് , തമാശകളും , കഥകളും എല്ലാം പറഞ്ഞു രസിച്ചു കടന്നു പോകുന്ന നാട്ടു വഴികള്‍....എന്നും എനിക്ക് ഈ നാട്ടു വഴികള്‍ പ്രിയപെട്ടതാണ്,